എണ്ണതേച്ച ശേഷം മുടി കെട്ടിവയ്ക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും

Webdunia
ചൊവ്വ, 27 ഡിസം‌ബര്‍ 2022 (10:22 IST)
മുടിയുടെ ആരോഗ്യത്തിനു ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് എണ്ണ തേച്ചുള്ള കുളി. എണ്ണ തേച്ച ശേഷം മുടിയിഴകള്‍ക്കിടയിലൂടെ നന്നായി മസാജ് ചെയ്ത് പത്തോ ഇരുപതോ മിനിറ്റ് കഴിഞ്ഞ് നന്നായി ഷാംപൂ ഉപയോഗിച്ച് കുളിക്കുകയാണ് പൊതുവെ നമ്മുടെ ശീലം. എന്നാല്‍ എണ്ണതേയ്ക്കുന്നതില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 
മണിക്കൂറുകളോളം തലയില്‍ എണ്ണ തേച്ച് ഇരിക്കുന്നത് മുടിക്ക് നല്ലതല്ല. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ എണ്ണ തേച്ച് ഇരിക്കുന്നവര്‍ നമുക്കിടയിലുണ്ടാകും. അങ്ങനെ തലയില്‍ നന്നായി എണ്ണ തേച്ച് മണിക്കൂറോളം ഇരിക്കുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും. അന്തരീക്ഷത്തില്‍ നിന്നുള്ള പൊടിപടലങ്ങള്‍ തലയില്‍ പറ്റിപിടിക്കാന്‍ ഇത് കാരണമാകും. അതിന്റെ ഫലമായി തലയില്‍ ചെളി നിറയുകയും പെട്ടന്ന് താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്യും. 
 
മുടിയില്‍ തേയ്ക്കുന്ന എണ്ണയുടെ അളവിലും നിയന്ത്രണം വേണം. എണ്ണ അധികമായാല്‍ അത് കഴുകി കളയാന്‍ ആവശ്യമായ ഷാംപൂവിന്റെ അളവും വര്‍ധിപ്പിക്കേണ്ടിവരും. ഇത് മുടിക്ക് നല്ലതല്ല. മുടിയെ പെട്ടന്ന് ഡ്രൈ ആക്കുകയും അതുവഴി മുടിയിഴകള്‍ പെട്ടന്ന് പൊട്ടി പോകുകയും ചെയ്യും. 
 
എണ്ണ തേച്ച ശേഷം മുടി വളരെ ടൈറ്റില്‍ കെട്ടിവയ്ക്കുന്ന ശീലമുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണം. ഇങ്ങനെ ചെയ്താല്‍ മുടിയിഴകള്‍ പെട്ടന്ന് പൊട്ടി പോകും. മുടി കഴുകാന്‍ ഉപയോഗിക്കുന്ന ഷാംപൂവും മുടിയില്‍ ഉപയോഗിക്കുന്ന ഹെയര്‍ ഓയിലും ഡോക്ടറുടെ നിര്‍ദേശം തിരഞ്ഞെടുക്കുന്നതാണ് അത്യുത്തമം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article