ചര്‍മ്മം തിളങ്ങണോ? ഗ്രീന്‍ ടീ ഒരു പതിവാക്കൂ

കെ കെ
ചൊവ്വ, 21 ജനുവരി 2020 (16:47 IST)
ശരീരത്തിന് അകത്ത് മാത്രമല്ല, ശരീരത്തിന് പുറത്ത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഗ്രീന്‍ ടീയുടെ മാജികിന് കഴിയും. 
 
1. മുഖക്കുരു തടയും ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള പോളിഫെനോളിക് സംയുക്തമായ ഇജിസിജി (എപിഗല്ലോകാടെക്കിന്‍ -3-ഗാലേറ്റ്) ആന്റി ഓക്‌സിഡന്റും മുഖക്കുരു പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങളെ തടഞ്ഞുനിര്‍ത്തുന്നതുമായ സംയുക്തമാണ്. മറ്റ് ചര്‍മ്മ അണുബാധകളും തടയാനും ഇത് സഹായിച്ചേക്കാം.
 
2. വെയില്‍ മൂലമുണ്ടാകുന്ന കരുവാളിപ്പിനെ പ്രതിരോധിക്കും 2003 ല്‍ അലബാമയിലെ ബിര്‍മിഗം യൂണിവേഴ്‌സിറ്റിയിലെ ഡെര്‍മറ്റോളജി ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പഠനത്തില്‍ സൂര്യനില്‍ നി്ന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളെ തടുക്കാന്‍ ഗ്രീന്‍ ടീ യിലെ ഔഷധഗുണമുള്ള ഘടകങ്ങള്‍ക്ക് സാധിക്കും. ഇതു മൂലം വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പില്‍ നിന്നും മോചനം ലഭിക്കും.
 
3. ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യം മന്ദഗതിയിലാക്കാം പ്രായം കൂടുന്നതും അത് ചര്‍മ്മത്തില്‍ പ്രതിഫലിക്കുന്നതും എല്ലാവര്‍ക്കും അസഹനീയമാണ്. ഇതിനുള്ള പ്രതിവിധിയും ഗ്രീന്‍ ടീയിലുണ്ട്.greeചായയുടെ ഉപഭോഗത്തോടൊപ്പം ഗ്രീന്‍ ടീ എക്‌സ്ട്രാക്റ്റുകളുടെഉ ഉപയോഗം ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നതിന് ചില തെളിവുകളുണ്ട്, അതിനാല്‍ ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യം മന്ദഗതിയിലാക്കുന്നു. ചര്‍മ്മത്തില്‍ സൂര്യപ്രകാശം മൂലമുള്ള തകരാറുകള്‍ പപരിഹരിക്കാന്‍ ഗ്രീന്‍ ടീ ചര്‍മ്മത്തില്‍ മോയ്‌സ്ചറൈസിംഗ് പ്രഭാവം ഉണ്ടാക്കും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article