മത്സ്യങ്ങളിൽ മാത്രമല്ല പാലിലും ഫോർമാലിൻ!

Webdunia
ശനി, 28 ജൂലൈ 2018 (15:55 IST)
മത്സ്യങ്ങളിൽ കണ്ടെത്തിയ ഫോർമാലിൻ ആയിരുന്നു കുറച്ച് ദിവസങ്ങൾ മുമ്പ് വരെ കേരളക്കര മുഴുവൻ ചർച്ച. എന്നാൽ ഇപ്പോൾ മത്സ്യങ്ങളിൽ നിന്ന് മാറി പാലിലെ ഫോർമാലിൽ ആണ് ഭീഷണിയായിരിക്കുന്നത്. കാൻസറും അൾസറും ഉണ്ടാക്കുന്ന രാസവസ്‌തുവാണ് ഫോർമാലിൻ.
 
വിപണിയിലെത്തുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്‍ അടങ്ങിയിരിക്കുന്നതായി അടുത്തിടെ കണ്ടെത്തുകയും അതിനുശേഷം പരിശോധന കര്‍ശനമാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, നമ്മള്‍ സ്ഥിരം ഉപയോഗിക്കുന്ന പാലിലും ഫോര്‍മാലിന്റെ അംശം കണ്ടെത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ചെറിയ അളവില്‍പോലും പതിവായി ഫോര്‍മലിന്‍ ഉള്ളില്‍ച്ചെന്നാല്‍ ഉദര- ദഹനേന്ദ്രിയ വ്യവസ്ഥയെയും കരൾ‍- വൃക്കകളെയും തകരാറിലാക്കും. ആമാശയത്തിലെ കട്ടികുറഞ്ഞ ചര്‍മത്തില്‍ വ്രണങ്ങള്‍ രൂപപ്പെടും. അതു ക്രമേണ അര്‍ബുദമായി മാറാം. 
 
ഫോർമാലിൽ ശരീരത്തിലെത്തിയാൽ അത് കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയെപ്പോലും ബാധിക്കാം. ആമാശയത്തില്‍ വ്രണം, ഗ്യാസ്‌ട്രൈറ്റിസ്, ഓക്‌സിജന്‍ വഹിക്കാനുള്ള രക്തത്തിന്റെ ശേഷി ഇല്ലാതാക്കല്‍ എന്നിവയാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉള്ളില്‍ച്ചെന്നാലുള്ള സ്ഥിതി.

അനുബന്ധ വാര്‍ത്തകള്‍

Next Article