ഭക്ഷ്യ വസ്‌തുക്കളിൽ വിഷം കയറ്റി അയക്കുന്നത് ഒരിക്കലും അനുവദിക്കാൻ പാടില്ലാത്തതാണ്. ഇനിയും ഇത്തരം നടപടികൾ നടക്കാതിരിക്കാൻ വേണ്ടതായ നടപടികൾ ആയിരിക്കും ഈ വിഷയത്തിൽ സ്വീകരിക്കുക. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഷം കലര്‍ത്തിയ മത്സ്യം കേരളത്തിലേക്ക് എത്തുന്നു എന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം സാഗര്‍ റാണി എന്ന മിഷൻ തുടങ്ങിയത്.
ഈ അന്വേഷണത്തിലാണ് വിഷ വസ്‌തുക്കൾ അടങ്ങിയ മത്സ്യം കേരളത്തിലേക്ക് വരുന്നുണ്ടെന്ന കാര്യം മനസ്സിലാക്കാൻ കഴിഞ്ഞത്. സാഗർ റാണിയുടെ പ്രവർത്തനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഏറെ സങ്കീര്‍ണമായ ഒരു വിഷയമാണ് ഇത്. ആരോഗ്യവകുപ്പിന്റെ കീഴില്‍ മാത്രം ഒതുങ്ങുന്ന ഒരു വിഷയമല്ല. അതുകൊണ്ടുതന്നെ പെട്ടെന്നുള്ള നടപടികള്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിൽ ശക്തമായ നടപടി എടുക്കെണമെന്നാണ് മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ചിരിക്കുന്ന വിവരം എന്നും മന്ത്രി വ്യക്തമാക്കി.
തമിഴ്‌നാട് തൂത്തുകുടി,രാമേശ്വരം മണ്ഡപം എന്നിവടങളില്‍ നിന്ന് രണ്ടു ലോറികളിലായി കൊച്ചിയിലേക്കും ഏറ്റുമാനൂരേക്കും കടത്തിയ 7000 കിലോ ചെമ്മീനും, 2000 കിലോ മറ്റ് മത്സ്യവും പരിശോധിച്ചതില്‍ ഫോര്‍മാലിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മീന്‍ പിടികുടിയത്.