പോഷകസമ്പന്നമായ ആഹാരം തന്നെ വേണം പ്രഭാത ഭക്ഷണമായി കഴിക്കാൻ. പാൽ, മുട്ട, പയർവർഗ്ഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. പ്രാതൽ ഒഴിവാക്കിയാൽ ആരോഗ്യകരമായി പല പ്രശ്‌നങ്ങളും വരാനിടയുണ്ട്. അത് എന്തൊക്കെയെന്നല്ലേ...
രാവിലെ ഒന്നും കഴിക്കാതെ ഓടുന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യത ഏറെയാണ്. ടൈപ്പ് 2 വിഭാഗത്തിൽപ്പെടുന്ന പ്രമേഹം വരാനാണ് കൂടുതൽ സാധ്യത. ബ്രേക്ക്‌ഫാസ്‌റ്റ് ഒഴിവാക്കുന്നതിലൂടെ ഒരു ദിവസത്തെ ആഹാരക്രമം മുഴുവനായി തെറ്റുകയാണ്. ഉച്ചയ്‌ക്കും രാത്രിയിലും ആഹാരം കൂടുതലായി കഴിക്കുകയും അത് നിങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുകയും ചെയ്യും. സാധാരണ ഉറങ്ങുന്നതിൽ നിന്നും 2 മണിക്കൂർ കുറയാൻ സാധ്യതയുണ്ട്. ചിലർ വണ്ണം കുറയ്‌ക്കാൻ പ്രാതൽ ഒഴിവാക്കും. എന്നാൽ അതിനായി ഇനി ആരും പ്രാതൽ ഒഴിവാക്കേണ്ടതില്ല. കാരണം വണ്ണം കുറയ്‌ക്കണമെന്ന് ആഗ്രഹമുള്ളവർ ഒരിക്കലും ബ്രേക്ക്‌ഫാസ്‌റ്റ് ഒഴിവാക്കരുത്. ശരീരഭാരം കുറയ്‌ക്കാൻ രാത്രിയിൽ കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറച്ചാൽ മതി.