ജിമ്മില്‍ പോയോ അല്ലാതെയോ വര്‍ക്ക് ഔട്ട് ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. പലവിധ രോഗങ്ങളും അമിത വണ്ണവുമാണ് ഇതിന് കാരണം. പുരുഷന്മാരെ പോലെ സ്‌ത്രീകളും ഇന്ന് വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തുന്നുണ്ട്.
വ്യായമം കഴിയുന്നതോടെ ശരീരം ചൂടാകും ഹൃദയമിടുപ്പ് വര്‍ദ്ധിക്കുകയും ചെയ്യും. നിശ്ചിതസമയം ഇതേ അവസ്ഥയിലായിരിക്കും ശരീരം നിലനില്‍ക്കുക. എന്നാല്‍ വ്യായാമത്തിനു ശേഷം എന്ത് കഴിക്കണമെന്നും എപ്പോള്‍ കഴിക്കണമെന്നുമുള്ള അശങ്ക പലരിമുണ്ട്.
വ്യായാമം കഴിഞ്ഞ് 45 മിനിറ്റുകള്‍ക്കു ശേഷം ആഹാരം കഴിക്കാമെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്. വ്യായാമത്തിനു മുമ്പും ശേഷം ഏറ്റവും ആവശ്യം വെള്ളമാണ്.
വ്യായാമത്തിനു ശേഷം കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയ ഓട്സ്, മുട്ട, കോട്ടേജ് ചീസ് എന്നിവ കഴിക്കാം. ജ്യൂസ്, പഴ വര്‍ഗങ്ങള്‍, ഒരു ഗ്ലാസ് പാല്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
വ്യായാമത്തിനു പിന്നാലെ കുളിക്കുന്നത് ശരീരത്തിനു ദോഷമാണ്. ഇരുപത് മിനിറ്റ് വിശ്രമിച്ച ശേഷം കുളിക്കാവുന്നതാണ്. ശരീരം സാധാരണ ഊഷ്മാവിലേക്കു മടങ്ങി വരുന്നതിനു വേണ്ടിയാണ് ഇത്രയും സമയം വേണ്ടത്.
വിശ്രമിക്കുന്നതിനൊപ്പം വെള്ളമോ ജ്യൂസോ കുടിക്കുകയും ചെയ്താൽ ജലാംശം നഷ്ടമാകാതിരിക്കാനും ഉപകരിക്കും.