കുടുംബത്തിൽ ഇരട്ടക്കുട്ടികളുടെ പാരമ്പര്യം ഉണ്ടെങ്കിൽ നിങ്ങൾക്കും ഇരട്ടക്കുട്ടികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അങ്ങനെയില്ലെങ്കിലും ഉണ്ടാകും. പക്ഷേ, ഇരട്ടക്കുട്ടികൾ മുൻപ് കുടുംബത്തിൽ ജനിച്ചിട്ടുണ്ടെങ്കിൽ മറ്റുള്ളവരേക്കാൾ 20 ശതമാനം സാധ്യത കൂടുതലാണ്.
ശരീരഭാരം അധികമാണെങ്കിൽ, വയറ് വലുതാണെങ്കിൽ മനസ്സിലാക്കാൻ സാധിക്കും കൺമണി എത്രയെന്ന്. വർദ്ധിക്കുന്ന ശരീരഭാരവും ഉയർന്ന് വരുന്ന രക്തത്തിന്റെ അളവും കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏകദേശം ആറാം മാസം ആകുമ്പോഴേക്കും വയർ ശരിക്കും പുറത്ത് കണ്ട് തുടങ്ങും.