എങ്ങനെയാണ് ഭക്ഷണം നിങ്ങളുടെ മൂഡിനെ ബാധിക്കുന്നത്?

സിആര്‍ രവിചന്ദ്രന്‍
ശനി, 21 മെയ് 2022 (19:19 IST)
മനസിന് സന്തോഷം നല്‍കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററാണ് സെറോടോണിന്‍. 90 ശതമാനം സെറോടോണിനും നമ്മുടെ കുടലില്‍ പ്രോബയോടിക് ബാക്ടീരിയകളാണ് ഉല്‍പാദിപ്പിക്കുന്നത്. മാനസികാവസ്ഥ എപ്പോഴും പോസിറ്റീവായിരിക്കാന്‍ ഇത്തരം സൂക്ഷ്മാണുക്കള്‍ നമ്മുടെ കുടലില്‍ ആവശ്യമാണ്. ഇവയുടെ ഭക്ഷണം ഫൈബറുകളാണ്. പച്ചക്കറികളിലും പയറുവര്‍ഗങ്ങളിലും പഴങ്ങളിലുമാണ് ഫൈബറുകള്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്. അതേസമയം ബേക്കറി ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിച്ചാല്‍ ഈ സൂക്ഷ്മാണുക്കള്‍ നശിക്കാനും സാധ്യതയുണ്ട്. 
 
ചിലപഠനങ്ങള്‍ പറയുന്നത് ധാന്യങ്ങളിലും കടല്‍വിഭവങ്ങളിലും കാണുന്ന സെലിനിയം മൂഡ് ഉയര്‍ത്തുകയും ഉത്കണ്ഠയെ കുറയ്ക്കുമെന്നാണ്. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിഷാദരോഗങ്ങള്‍ ഉണ്ടാകുന്നത് കുറയ്ക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article