ചുവപ്പുകളര്‍ ഉള്ള ചെറിയു പുളിപ്പും മധുരവുമുള്ള പഴമാണ് ചെറി. ചെറിയില്‍ നിറയെ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ നിരവധി വിറ്റാമിനുകളും മിനറല്‍സും അടങ്ങിയിട്ടുണ്ട്. ചെറി നിരവധി വകഭേദത്തിലുണ്ട്. ഗര്‍ഭകാലത്ത് ചെറികഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് ഗുണമാണ്. ഇത് ഫീറ്റസിന്റെ ന്യൂറല്‍ കോശങ്ങളെസംരക്ഷിക്കുന്നു. കൂടാതെ കുഞ്ഞിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നു. ഇതിന് കാരണം ചെറിയില്‍ അടങ്ങിയിരിക്കുന്ന അന്തോസിയാനിന്‍ ആണ്. സ്ത്രീകളില്‍ ഗര്‍ഭകാല പ്രമേഹം സാധാരണമാണ്. എന്നാല്‍ ചെറി ഇത്തരം പ്രമേഹം ഉണ്ടാകുന്നത് തടയുന്നു.
കൂടാതെ ഗര്‍ഭകാലത്ത് സ്ത്രീകളുടെ ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിന് കാരണം ചെറിയില്‍ അടങ്ങിയിരിക്കുന്ന മെലാടോണിന്‍ എന്ന ആന്റിഓക്‌സിഡന്റാണ്. കൂടാതെ ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാകുന്നതും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും തടയാന്‍ ചെറിക്ക് സാധിക്കും. ഗര്‍ഭകാലത്തുണ്ടാകുന്ന ക്ഷീണം അകറ്റാനും ചെറി ജ്യൂസ് നല്ലതാണ്.