ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഇതാണ് നല്ല മാര്‍ഗം

Webdunia
ബുധന്‍, 30 ജനുവരി 2019 (18:41 IST)
ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കേണ്ടത് എങ്ങനയാണെന്ന ആശങ്ക പലരിമുണ്ട്. മെലിഞ്ഞ ശരീരമുള്ളവരിലാണ് വണ്ണം വെക്കണമെന്ന തോന്നലുണ്ടാകുന്നത്. എന്ത് കഴിച്ചാണ് തടി കൂട്ടേണ്ടതെന്നതാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്.

അമിതവണ്ണത്തിലേക്ക് നയിക്കാതെയുള്ള ഭക്ഷണങ്ങളാകണം തടി വര്‍ദ്ധിപ്പിക്കാനായി കഴിക്കേണ്ടത്. കലോറി കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിനൊപ്പം പാലും പാലുല്‍പ്പന്നങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പച്ചക്കറികള്‍ക്കൊപ്പം മുട്ട കഴിക്കുക. ധാന്യങ്ങളും ബീന്‍സും പയറും ആരോഗ്യകരമായ തടി വർദ്ധിപ്പിക്കും.

ജങ്ക് ഫുഡുകള്‍ ഒഴിവാക്കി ഡ്രൈ ഫ്രൂട്‌സ്, മില്‍ക്ക് ഷേക്ക്‌സ്, പാല്‍ തുടങ്ങിയവ സ്ഥിരമാക്കുക. പുരുഷന്മാര്‍ വ്യായാമം ചെയ്യുകയും സ്‌ത്രീകള്‍ എയറോബിക്‌സ് പോലുള്ള അഭ്യാസ മുറകള്‍ പരിശീലിക്കുന്നതും ശരീരത്തിന് നല്ലതാണ്.
കൂടുതല്‍ വെള്ളം കുടിക്കുകയും സ്‌ട്രെസില്‍ നിന്നും അകന്നു നില്‍ക്കുകയും വേണം.

ആരോഗ്യസംരക്ഷണത്തിനൊപ്പം മാനസിക സന്തോഷം വര്‍ദ്ധിക്കുന്നതിനും ശ്രദ്ധിക്കണം. അതിനാല്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കണം. പുകവലി, മദ്യപാനം, ലഹരിമരുന്നുകളുടെ ഉപയോഗം എന്നിവ ആരോഗ്യം നശിപ്പിക്കും. ഈ ശീലങ്ങളില്‍ നിന്നും വിട്ടു നിന്നുവേണം പുതിയ ജീവിതരീതി കെട്ടിപ്പെടുക്കാന്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article