അതിരാവിലെ വെറുംവയറ്റില്‍ ഇളം ചൂടുവെള്ളം കുടിച്ചുനോക്കൂ, അല്‍പ്പം നാരങ്ങാനീരും ചേര്‍ക്കാം

Webdunia
ചൊവ്വ, 19 ജൂലൈ 2022 (10:15 IST)
Drinking water: അതിരാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. വെറുംവയറ്റില്‍ കുടിക്കുന്നതാണ് അത്യുത്തമം. അല്‍പ്പം നാരങ്ങാനീര് കൂടി അതില്‍ ചേര്‍ത്താല്‍ ഗുണങ്ങള്‍ ഗുണം രണ്ടിരട്ടിയാണ്. മണ്‍സൂണ്‍ കാലത്ത് കഴിക്കുന്ന ഒട്ടുമിക്ക ഭക്ഷണ സാധനങ്ങളും അമിതമായ തടി, കൊളസ്ട്രോള്‍ എന്നിവയ്ക്ക് കാരണമാകുന്നു. ഇതിനെയെല്ലാം നിയന്ത്രിക്കാന്‍ അതിരാവിലെ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ശരീരത്തിന്റെ മെറ്റബോളിസത്തെയും ഇത് നിയന്ത്രിക്കും. തടി കുറയാന്‍ എന്നും ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ അല്‍പ്പം നാരങ്ങാനീര് ചേര്‍ത്ത് വെറും വയറ്റില്‍ കുടിച്ചു നോക്കൂ. വ്യത്യാസം അറിയാം. 
 
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഇളംചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. തിളപ്പിച്ചാറിയ വെള്ളം ദഹനപ്രക്രിയ സുഖമമാക്കുന്നു. കൃത്യമായ ശോധനയ്ക്കും ഇത് കാരണമാകുന്നു. ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നതും നല്ലതാണ്. അതിരാവിലെ വെറും വയറ്റില്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് രക്ത ചംക്രമണത്തെ കൂടുതല്‍ മികച്ച രീതിയിലാക്കുന്നു. ഇളം ചൂടുവെള്ളം ഇടയ്ക്കെ കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article