എല്‍ഡിഎല്‍ അഥവാ ശരീരത്തിലെ മോശം കൊഴുപ്പിനെ കുറയ്ക്കാന്‍ ഈന്തപ്പഴത്തിന് കഴിവുണ്ട്. രക്തക്കുഴലുകളെ വൃത്തിയാക്കാനും രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നത് തടയാനും സാധിക്കും. ചെറിയ തോതില്‍ ഈന്തപ്പഴം ദിവസവും കഴിക്കുന്നത് നല്ലതാണ്. നിരവധി മിനറലുകള്‍, കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഷുഗര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസം മുഴുവന്‍ ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കാനും ഈന്തപ്പഴത്തിന് സാധിക്കും.
ഈന്തപ്പഴത്തില്‍ ആന്റിബാക്ടീരിയല്‍ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. സസ്യങ്ങളില്‍ ഉണ്ടാകുന്ന ഭക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ പോഷകമുള്ള പഴമാണ് ഈന്തപ്പഴം. ഇതിന് ഹൃദ്രോഗം, സ്‌ട്രോക്ക്, രക്താതിസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.