സാധാരണയായി മുടിയുടെ ആരോഗ്യത്തിന് വേണ്ടി മാത്രമാണ് നാം ചെമ്പരത്തി പൂവും ഇലകളുമൊക്കെ ഉപയോഗിച്ച് വന്നിരുന്നത്. എന്നാൽ ചെമ്പരത്തി കൊണ്ട് മുടിക്ക് മാത്രമല്ല ഗുണങ്ങൾ ഉള്ളത്. ആന്റിഓക്‌സിഡന്റുകളും അവശ്യ സംയുക്തങ്ങളായ ആന്തോസയാനിൻസ്, ഫ്ലേവനോയ്ഡുകൾ എന്നിവ സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുള്ള ചെമ്പരത്തി പൂവ്, നിങ്ങളുടെ രക്തസമ്മർദ്ദത്തെ സന്തുലിതമാക്കുകായും ആരോഗ്യപരമായ പല ഗുണങ്ങൾ നൽകുകയും ചെയ്യുന്നു.
ചെമ്പരത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ, പ്രത്യേകിച്ച് പ്രമേഹമുള്ളവരിൽ ഒരു പങ്ക് വഹിക്കുമെന്ന് പഠനത്തിൽ പറയുന്നു. ഇതിലെ ആന്റിഓക്സിഡന്റുകൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ഗുണം ചെയ്യും. ഇതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെത്തും
കണ്ണുകൾ, വൃക്ക എന്നിവയുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നു