കര്‍ക്കിടക മാസത്തില്‍ മുരിങ്ങിയില കഴിക്കരുത്!, കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 18 ജൂലൈ 2022 (12:14 IST)
പണ്ട് കാലത്ത് കിണറിന്റെ കരയിലായിരുന്നു മുരിങ്ങ നട്ടിരുന്നത്. അതിനൊരു കാരണമുണ്ടായിരുന്നു. നില്‍ക്കുന്ന പ്രദേശത്തെ ഭൂമിയിലെ വിഷാംശമെല്ലാം വലിച്ചെടുക്കാന്‍ കഴിവുള്ള ഒരു വൃക്ഷമാണ് മുരിങ്ങ എന്നതുതന്നെയാണ് അതിനുള്ള കാരണമെന്നാണ് പൂര്‍വികര്‍ പറയുന്നത്.
 
അത്തരത്തില്‍ വലിച്ചെടുക്കുന്ന വിഷാംശമെല്ലാം അതിന്റെ തടിയില്‍ സൂക്ഷിച്ചു വക്കുകയാണ് മുരിങ്ങ ചെയ്യുന്നത്. എന്നാല്‍ കടുത്ത മഴയുള്ള സമയത്ത് തടിയിലേക്ക് അധികമായി കയറുന്ന ജലം മൂലം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉള്‍ക്കൊള്ളാന്‍ തടിക്കു സാധിക്കാതെ വരും.
 
അങ്ങനെ വരുമ്പോള്‍ ആ വിഷത്തെ ഇലയില്‍ കൂടി പുറത്തേക്ക് കളയാനാണ് മുരിങ്ങ ശ്രമിക്കുക. അപ്പോള്‍ അതിലെ ഇലകള്‍ മുഴുവന്‍ വിഷമയമായി മാറുകയും ചെയ്യും. ഈ വിഷം ഇലയില്‍ നില നില്‍ക്കുന്നതിനാലാണ് കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പഴമക്കാര്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍