'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

അഭിറാം മനോഹർ

വെള്ളി, 14 ഫെബ്രുവരി 2025 (19:21 IST)
ഇന്ത്യന്‍ സിനിമയില്‍ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളാണ് പ്രശാന്ത് നീല്‍. കെജിഎഫ് എന്ന ഒരൊറ്റ സിനിമയിലൂടെ നിരവധി ആരാധകരാണ് സംവിധായകനുള്ളത്. കെജിഎഫിന് ശേഷം പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സിനിമയില്‍ മലയാളി താരമായ പൃഥ്വിരാജാണ് ഒരു നിര്‍ണായക കഥാപാത്രമായെത്തിയത്. ഇപ്പോഴിതാ ജൂനിയര്‍ എന്‍ടിആര്‍- പ്രശാന്ത് നീല്‍ സിനിമയിലൂടെ ടൊവിനോയും അന്യഭാഷ സിനിമയിലേക്ക് എത്തുകയാണ്.
 സിനിമയില്‍ വില്ലന്‍ വേഷത്തിലാകും താരമെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ നായികയാകുന്നത്. ടൊവിനോയുടെ തെലുങ്ക് അരങ്ങേറ്റം കൂടിയാകും സിനിമ. നേരത്തെ തമിഴില്‍ മാരി 2വില്‍ ധനുഷിന്റെ വില്ലനായി വന്നെങ്കിലും മലയാളത്തിന് പുറത്ത് വലിയ സ്വീകാര്യത നേടാന്‍ ടൊവിനോയ്ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ പ്രശാന്ത് നീലിന്റെ സംവിധാനത്തിന് കീഴില്‍ വരുമ്പോള്‍ നായകനൊത്ത വില്ലനായി തന്നെയാകും ടൊവിനോയെ അവതരിപ്പിക്കുക. 2026ലാണ് പ്രശാന്ത് നീല്‍- ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിന്റെ റിലീസ് പ്രതീക്ഷിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍