ബെര്‍ത്ത് വെയിറ്റ് കൂടുതലുള്ള കുട്ടികളില്‍ പിന്‍കാലത്ത് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് പഠനം. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്റ് ഹെല്‍ത്ത് സയന്‍സാണ് പഠനം നടത്തിയത്. അമിത ബെര്‍ത്ത് വെയിറ്റുള്ള കുട്ടികളില്‍ ചെറുപ്പകാലത്ത് സ്വഭാവ പ്രശ്‌നങ്ങളും മറ്റും ഉണ്ടാകാന്‍ സാധ്യത കൂടുതലെന്നാണ് പഠനത്തില്‍ പറയുന്നത്.
യുറോപ്യന്‍ ചൈല്‍ഡ് ആന്റ് അഡോളസന്‍സ് സൈക്രാട്രിയിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. അയര്‍ലാന്റിലെ ആയിരക്കണക്കിന് കുട്ടികളിലാണ് പഠനം നടത്തിയത്.