സര്‍വസാധാരണമായ ആരോഗ്യപ്രശ്‌നമാണ് അസിഡിറ്റി. നെഞ്ചിലും തൊണ്ടയിലും എരിച്ചിലും പുകച്ചിലും ഉണ്ടാകുക എന്നതാണ് പ്രധാന ലക്ഷണം. ആമാശയത്തില്‍ അമിതമായി ആസിഡ് ഉല്‍പാദിപ്പിക്കുന്നതാണ് ഇതിന് കാരണം. ഇന്ത്യയില്‍ ഏഴുശതമാനം മുതല്‍ 30 ശതമാനം പേരില്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.