പല്ലുവേദനയ്ക്ക് വീട്ടില്‍ തന്നെ പരിഹാരമുണ്ട്!

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 30 ഡിസം‌ബര്‍ 2022 (18:46 IST)
പല്ലു വേദന വേഗത്തില്‍ മാറ്റാന്‍ നമ്മൂടെ വീട്ടില്‍ തന്നെ ചില നാടന്‍ വിദ്യകള്‍ പ്രയോഗിക്കാം. ആരോഗ്യകരമായ ഈ രീതികള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ല എന്നതിനാല്‍ ധൈര്യത്തോടെ തന്നെ ഇവ പ്രയോഗിക്കാം. പല്ലുവേദനയകറ്റാന്‍ ഏറ്റവും നല്ലതാണ് ഗ്രാമ്പു. ഒന്നോ രണ്ടോ ഗ്രാമ്പു ചതച്ച് വേദനയുള്ള പല്ലിനടിയില്‍ വച്ചാല്‍ വളരെ വേഗത്തില്‍ തന്നെ വേദനക്ക് ആശ്വാസം ലഭിക്കും.
 
ഗ്രാമ്പു പൊടിച്ച് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് വേദനയുള്ള പല്ലില്‍ പുരട്ടാവുന്നതുമാണ്. പല്ലുവേദന ശമിപ്പിക്കാനുള്ള മറ്റൊരു വഴിയാണ് കര്‍പ്പുര തുളസി. കര്‍പ്പൂര തുളസി ചേര്‍ത്ത ചായ കുടിക്കുന്നതിലൂടെ പല്ലുവേദനക്ക് ആശ്വാസം കണ്ടെത്താനാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍