പ്രമേഹമുള്ളവര്‍ക്ക് രാവിലെ എന്തൊക്കെ കഴിക്കാം?

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 20 ഏപ്രില്‍ 2022 (11:05 IST)
പ്രമേഹരോഗികള്‍ക്ക് സമീകൃതമായ ആഹാരരീതിയാണ് അനുയോജ്യം. ഭക്ഷണകാര്യങ്ങളിലെ ശ്രദ്ധയിലൂടെയാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്നത്. ഇക്കാര്യത്തില്‍ പ്രഭാത ഭക്ഷണത്തിന് വലിയ പങ്കാണ് ഉള്ളത്. രാവിലെ കൂടുതല്‍ ഫൈബര്‍ ഉള്ളതും ഷുഗര്‍ കുറഞ്ഞതുമായ ധാന്യങ്ങളാണ് കഴിക്കേണ്ടത്. രാവിലെ അവക്കാഡോ കഴിക്കുന്നതും നല്ലതാണ്. ഇതില്‍ പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. രാവിലെത്തെ ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ഇവയില്‍ വിറ്റാമിനുകളും മിനറല്‍സുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article