അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 20 ഏപ്രില്‍ 2022 (10:54 IST)
തെക്കന്‍ തമിഴ്നാടിനു മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 
അതേസമയം സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല. ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. വരും ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍