രാജ്യം നേരിടുന്ന വലിയ വിപത്ത് വായുമലിനീകരം; ശ്വസനരോഗങ്ങള്‍ കുത്തനെ ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 5 ജനുവരി 2023 (19:52 IST)
പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍ ശ്വാസകോശ രോഗികള്‍ 30 ശതമാനം ഉയര്‍ന്നതായി ആരോഗ്യ വിദഗ്ധര്‍. ഇതിന് കാരണം വായുമലിനീകരണമാണ്. കടുത്ത വായുമലിനീകരണം മൂലം ചിലരുടെ രക്തത്തില്‍ ഓക്സിജന്റെ അളവ് തീരെ കുറയുകയും ഇവരെ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വന്നതായും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. 
 
മഞ്ഞുകാലത്താണ് വായുമലിനീകരണം കൂടുതന്നത്. ഇതോടൊപ്പം ദീപാവലിയും ന്യൂ ഇയറും വരുമ്പോള്‍ ആഘോഷങ്ങളുടെ ഭാഗമായി വായുമലിനീകരണം കടുക്കും. കൂടുതല്‍ പേരിലും ബ്രോങ്കൈറ്റീസ്, നെഞ്ചിലെ അണുബാധ, ന്യുമോണിയ, ആസ്മ, സിഓപിഡി എന്നീ രോഗങ്ങളാണ് കാണുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article