ഈരാറ്റുപേട്ടയില്‍ നിന്ന് കൊടൈക്കനാലിലേയ്ക്ക് വിനോദ യാത്ര പോയ രണ്ട് യുവാക്കളെ ഉള്‍വനത്തില്‍ കാണാതായി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 5 ജനുവരി 2023 (11:22 IST)
ഈരാറ്റുപേട്ടയില്‍ നിന്ന് കൊടൈക്കനാലിലേയ്ക്ക് വിനോദ യാത്ര പോയ രണ്ട് യുവാക്കളെ ഉള്‍വനത്തില്‍ കാണാതായി. അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെയാണ് കാണാതായത്. ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഇവര്‍ പോയത്. രണ്ടു ദിവസമായി ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു. അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവര്‍ക്കായാണ് തെരച്ചില്‍ നടത്തുന്നത്. 
 
പ്രദേശത്തെ പൂണ്ടി ഉള്‍ക്കാട്ടില്‍ ചൊവാഴ്ചയാണ് അല്‍ത്താഫിനെയും ഹാഫിസിനെയും കാണാതായത്. ഈരാറ്റുപേട്ട പോലീസും കൊടൈക്കനാലില്‍ എത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍