ഗര്‍ഭനിരോധനത്തിനു പുരുഷന്‍മാര്‍ ഗുളിക കഴിച്ചാല്‍ മതി; വിപ്ലവകരമായ പരീക്ഷണം 90 ശതമാനം വിജയം, മൂന്നാം ഘട്ട പരീക്ഷണത്തിലേക്ക് !

Webdunia
ബുധന്‍, 22 ജൂണ്‍ 2022 (08:38 IST)
ഗര്‍ഭനിരോധനത്തിനു പുരുഷന്‍മാര്‍ ഗുളിക കഴിച്ചാല്‍ മതിയെന്ന വിപ്ലവകരമായ പരീക്ഷണം 90 ശതമാനം വിജയം കണ്ടു. പുരുഷന്‍മാരെ ഗര്‍ഭനിരോധനത്തിനു സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കല്‍ പരീക്ഷണത്തിലാണ് വലിയ മുന്നേറ്റം രേഖപ്പെടുത്തിയത്. അറ്റ്‌ലാന്റയില്‍ നടന്ന എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ വാര്‍ഷിക യോഗത്തില്‍ ഒരു കൂട്ടം ഗവേഷകരാണ് പ്രധാനപ്പെട്ട വിവരങ്ങള്‍ പങ്കുവെച്ചത്. 
 
രണ്ട് മരുന്ന് മൂലകങ്ങളാണ് പരീക്ഷണഘട്ടത്തിലെത്തിയിരിക്കുന്നത്. DMAU, 11 beta-MNTDC എന്നിവയാണ് രണ്ട് മരുന്ന് മൂലകങ്ങള്‍. ഇവ സുരക്ഷിതവും ബീജ ഉല്‍പ്പാദനത്തിനു നിയന്ത്രണം കൊണ്ടുവരുന്നതുമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. 
 
ആദ്യ പരീക്ഷണത്തില്‍ ഏകദേശം 90 ശതമാനത്തില്‍ അധികം രണ്ട് മരുന്നുകളും ഫലം നല്‍കി. രണ്ടാം ഘട്ട പരീക്ഷണത്തിലും മികവ് പുലര്‍ത്തി. എലികളിലും മറ്റുമുള്ള പരീക്ഷണം 99 ശതമാനം ഫലം കണ്ടതിനെ തുടര്‍ന്ന് ക്ലിനിക്കല്‍ പരീക്ഷണം നടത്തി. 96 പുരുഷന്‍മാരിലാണ് ആദ്യഘട്ടത്തില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തിയത്. മരുന്നു കഴിക്കാതിരുന്നവരെക്കാള്‍ ബീജാണുക്കളുെട എണ്ണം 28 ദിവസം നിത്യേന 200 എം.ജി. മരുന്നുകഴിച്ചവര്‍ക്ക് കുറവായിരുന്നു.  ഈ രണ്ടു വിഭാഗത്തെക്കാളും ബീജാണുക്കളുടെ എണ്ണം കുറവായിക്കണ്ടത് പ്രതിദിനം 400 എം.ജി. മരുന്നു കഴിച്ചവരിലാണ്. മരുന്നുപയോഗിച്ചവര്‍ക്ക് പറയത്തക്ക പാര്‍ശ്വഫലങ്ങളുമുണ്ടായിട്ടില്ല.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article