കോവിഡിന് പുതിയ ലക്ഷണങ്ങള്‍; അതിസാരവും ഉയര്‍ന്ന പനിയും പേടിക്കണം

ചൊവ്വ, 21 ജൂണ്‍ 2022 (15:47 IST)
കോവിഡിന് പുതിയ രോഗലക്ഷണങ്ങള്‍ ഉള്ളതായി കണ്ടെത്തല്‍. ഒരിടവേളയ്ക്ക് ശേഷം കേരളം, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് വീണ്ടും രൂക്ഷമായിരിക്കുകയാണ്. ഇത്തവണ മഹാരാഷ്ട്രയിലെ കോവിഡ് രോഗികള്‍ കൂടുതലും പരാതിപ്പെടുന്നത് അതിസാരം, ഉയര്‍ന്ന പനി, വയര്‍ വേദന തുടങ്ങിയവയാണ്. കോവിഡ് മൂലം ആശുപത്രിയിലെത്തുന്ന പല രോഗികളിലും അതിസാരവും ഉയര്‍ന്ന പനിയും പൊതുവായി കണ്ടെത്തിയതായി മുംബൈ നാനാവതി ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ കണ്‍സല്‍റ്റന്റ് ഡോ.രാഹുല്‍ താംബേ അഭിപ്രായപ്പെട്ടു.

മനംമറിച്ചില്‍, ഛര്‍ദ്ദി, അമിതമായ ക്ഷീണം, തൊണ്ട വേദന, ശരീരവേദന, ശരീരത്തിന് കുളിര്‍ തുടങ്ങിയ ലക്ഷണങ്ങളും ഇവയോടൊപ്പം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വൈറസ് ബാധിച്ച് ആദ്യത്തെ 48 മണിക്കൂറില്‍ പനി, കുളിര്‍, തൊണ്ട വേദന, അമിതമായ ക്ഷീണം എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് കാണുന്നതെന്നും ആരോഗ്യവിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍