കാലം മാറുന്നതിനനുസരിച്ച് കോലം മാറുന്നവരും ഉണ്ട്. കാലഘട്ടത്തിനനുസരിച്ച് ഫാഷന്‍ തേടിപ്പോകുന്നവരും ഉണ്ട്. ഇങ്ങനെ നിലവിലെ ട്രെന്‍ഡിനനുസരിച്ച് നടക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാര്‍. സൌന്ദര്യ വസ്തുക്കളുടെ കാര്യത്തിലായാലും വസ്ത്രധാരണാ രീതിയിലായാലും ട്രെന്‍ഡ് വിട്ടൊരു കളിയും ഇല്ല ഇക്കൂട്ടര്‍ക്ക്.
സ്ത്രീകളുടെ അഴക് എപ്പോഴും എടുത്ത് കാണിക്കുന്നത് കണ്ണുകളും കാലുകളും ആണ്. കണ്ണഴകിയെന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു സുഖം അത് പെണ്‍കുട്ടികള്‍ക്ക് സ്വന്തമാണ്. ഇങ്ങനെ കണ്ണിനെ അഴകില്‍ കുളിപ്പിക്കാന്‍ പ്രധാന പങ്ക് വഹിക്കുന്നത് ഐലീനര്‍ ആണ്. ഇപ്പോള്‍ സോഷ്യ്ല് മീഡികളില്‍ വൈറലാകുന്നത് കണ്ണുകളില്‍ ഐലീനറുകൊണ്ട് തീര്‍ക്കുന്ന പുതിയ പരീക്ഷണങ്ങള്‍ ആണ്.
സാധാരണ എഴുതുന്ന ഐലീനര്‍ തിരിച്ചെഴുതുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡ്. ഒറ്റ നോട്ടത്തില്‍ കണ്ണിന്റെ ആകൃതി തന്നെ മാറ്റി മറിക്കുന്ന രീതിയിലാണ് പുതിയ ട്രെന്‍ഡ്. റിവേഴ്സ് ലൈനര്‍ എന്നാണ് ഇതിനു പറയുന്ന പേര്. വ്യത്യസ്തത പരീക്ഷന്‍ തയ്യാറെടുക്കുന്ന സുന്ദരികള്‍ക്ക് ഇതും ഒരു കൈ നോക്കാവുന്നതാണ്.