മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം സെറീന വില്യംസിനും റെഡിറ്റ് സഹസ്ഥാപകൻ അലക്സിസ് ഒഹാനിയനും പെൺകുഞ്ഞ് പിറന്ന വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടത് എന്താകും കുഞ്ഞിന്റെ പേര് എന്നായിരുന്നു.
ആരാധകരുടെ ആകാംഷ അവസാനിപ്പിച്ച് കുഞ്ഞിന്റെ ചിത്രവും പേരും സെറീന ഇപ്പോള്‍ ആരാധകരുമായി പങ്കുവച്ചു. അലക്‌സിസ് ഒളിംപിയ ഒഹാനിയന്‍ ജൂനിയര്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
അമ്മയെയും കുഞ്ഞിനെയും ഇതിനകം ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അലക്‌സിസ് എന്നാല്‍ രക്ഷകന്‍ എന്നാണ് അര്‍ത്ഥം.
കുഞ്ഞിന് താരാട്ടു പാടുന്നതിന്റെ വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസം സെറീനാ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തു വിട്ടിരുന്നു.