ആത്മീയലക്‌ഷ്യങ്ങള്‍ നേടാന്‍ മാത്രമല്ല; ആരോഗ്യപ്രശ്നങ്ങള്‍ അകറ്റാനും യോഗ സഹായിക്കും

Webdunia
ചൊവ്വ, 21 ജൂണ്‍ 2016 (15:23 IST)
ആരോഗ്യകരമായ ജീവിതത്തിനുള്ള കലയും ശാസ്ത്രവുമാണ് യോഗ. സംസ്കൃതപദമായ ‘യോഗ’ യുടെ അര്‍ത്ഥം കൂട്ടിച്ചേര്‍ക്കല്‍, ഒരുമിപ്പിക്കല്‍, ബന്ധിപ്പിക്കല്‍ എന്നിങ്ങനെയാണ്. അതുകൊണ്ടു തന്നെ ശരീരവും മനസ്സും തമ്മിലുള്ള പൊരുത്തം സാധ്യമാക്കുന്ന, ആധ്യാത്മികമായ, അച്ചടക്കത്തിലധിഷ്‌ഠിതമായ അതീവ സൂക്ഷ്‌മമായ ശാസ്ത്രമാണ് യോഗ. യോഗയുടെ പരമമായ ലക്‌ഷ്യം മോഷമാണ്.
 
ആത്മീയമായ ലക്‌ഷ്യങ്ങള്‍ നേടുന്നതിനു മാത്രമല്ല ആരോഗ്യപ്രശ്നങ്ങള്‍ അകറ്റാനും യോഗ നല്ലൊരു മാര്‍ഗമാണ്. ദിവസേന യോഗ ചെയ്യുന്നത് നട്ടെല്ലിന് വഴക്കം നല്കാനും സഹായിക്കും. എല്ലാത്തരം യാതനകളില്‍ നിന്നുമുള്ള മുക്തിയാണ് യോഗ പ്രദാനം ചെയ്യുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമഗ്ര ആരോഗ്യം, ആഹ്ലാദം, ഐക്യം എന്നിവ കൈവരിച്ച് സ്വതന്ത്രമാകുന്ന ഒരു അവസ്ഥ അത് പ്രദാനം ചെയ്യുന്നു.
 
ലോകമെങ്ങും യോഗ വളര്‍ന്നത് പുരാതനകാലം മുതല്‍ ഇന്നു വരെയുള്ള പ്രഗത്ഭരായ യോഗാചാര്യന്മാരുടെ ശിക്ഷണം വഴിയാണ്. ആരോഗ്യസംരക്ഷണം, രോഗപ്രതിരോധം എന്നിവയില്‍ യോഗയ്ക്കുള്ള പ്രാധാന്യം ഏവര്‍ക്കും ബോധ്യമാണ്. ഒരാളുടെ ശരീരം, മനസ്സ്, വികാരങ്ങള്‍, ഊര്‍ജ്ജം എന്നീ വിതാനങ്ങളില്‍ യോഗ പ്രവര്‍ത്തിക്കുന്നു. ലോകമെങ്ങും ദശലക്ഷക്കണക്കിനാളുകള്‍ ആണ് യോഗയുടെ പ്രയോജനം അനുഭവിച്ചിട്ടുള്ളത്.
 
ഒരു വ്യക്തിയുടെ ശരീരം, മനസ്സ്, വികാരങ്ങള്‍, ഊര്‍ജ്ജം എന്നീ വിതാനങ്ങളില്‍ യോഗ പ്രവര്‍ത്തിക്കുന്നു. ഇത് അടിസ്ഥാനമാക്കിയാണ് യോഗയെ തരം തിരിച്ചിരിക്കുന്നത്. ശരീരത്തെ പ്രയോജനപ്പെടുത്തുന്ന കര്‍മ്മയോഗ, മനസ്സിനെ പ്രയോജനപ്പെടുത്തുന്ന ജ്ഞാനയോഗ, വികാരങ്ങളെ ഉപയോഗപ്പെടുത്തുന്ന ഭക്തിയോഗ, ഊര്‍ജ്ജത്തെ ഉപയോഗപ്പെടുത്തുന്ന ക്രിയായോഗ എന്നിങ്ങനെ യോഗയെ നാല് വിശാലമായ രീതിയില്‍ തരംതിരിച്ചിട്ടുണ്ട്.
Next Article