World Health Day: വ്യായാമത്തെ കുറിച്ചു ഈ ധാരണകള്‍ തെറ്റാണ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 4 ഏപ്രില്‍ 2024 (20:19 IST)
വ്യായാമം ചെയ്യുന്നത് ശരീര സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ ആവശ്യമാണ്. എന്നാല്‍ വ്യായാമത്തെ കുറിച്ച് നമ്മളില്‍ പലര്‍ക്കും അബദ്ധ ധാരണകളുണ്ട്. വ്യായാമം കൊണ്ട് ശരീര ഭാരം പെട്ടെന്ന് കുറയ്ക്കാമെന്ന് നമ്മളില്‍ ചിലരെങ്കിലും വിശ്വസിക്കുന്നു. എന്നാല്‍, ഇത് തെറ്റാണ്. ശരീരപ്രകൃതം പ്രധാനമായും പാരമ്പര്യം, ജീന്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. തന്നെയുമല്ല ഒരേ തരം വ്യായാമങ്ങള്‍ പലര്‍ക്കും വ്യത്യസ്ത രീതിയില്‍ ഉള്ള ഫലങ്ങളാണ് നല്‍കുന്നതെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
 
യോഗ വളരെ ലളിതമായ ഒരു വ്യായാമ മുറയാണെന്നാണ് മിക്കവരും ധരിക്കുന്നത്. എന്നാല്‍, യോഗ ശരീരത്തിനെ മാത്രമല്ല മനസ്സിനെയും ഉന്മേഷ പാതയിലെത്തിക്കുന്നു എന്ന് മനസ്സിലാക്കുക. ഇത് അഭ്യസിക്കാന്‍ പ്രത്യേക മേല്‍നോട്ടവും അത്യാവശ്യമാണ്. ചെറിയ തോതില്‍ കൂടുതല്‍ സമയം വ്യായാമം ചെയ്യുന്നത് കൊഴുപ്പ് കത്തിച്ചു കളയുമെന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാല്‍, ഇതും തെറ്റാണ്. ഒരു ജോലി ചെയ്യുമ്പോള്‍ എത്രത്തോളം അധ്വാനം കൂടുന്നോ അത്രയും കലോറി ഉപയോഗിക്കപ്പെടും. കലോറി കൂടുതല്‍ ഉപയോഗിക്കുന്നത് കൂടുതല്‍ കൊഴുപ്പ് കത്തി തീരാന്‍ കാരണമാവുകയും ചെയ്യും. അതായത് വ്യായാമം കഠിനമായി തന്നെ ചെയ്യേണ്ടി വരും. എന്നാല്‍ ഒന്നോര്‍ക്കൂ, തുടക്കക്കാര്‍ക്ക് അതികഠിന വ്യായാമ മുറകളുമായി പൊരുത്തപ്പെട്ട് പോവാന്‍ സാധിക്കില്ല. അതിനായി ശ്രമിക്കുകയും അരുത്.

അനുബന്ധ വാര്‍ത്തകള്‍

Next Article