ബുദ്ധി കുറഞ്ഞതായി തോന്നുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 4 ഏപ്രില്‍ 2024 (13:56 IST)
ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ ചില ശീലങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് വായന. ദിവസവും പുസ്തകവും ലേഖനങ്ങളും വായിക്കുന്നത് അറിവും കൊഗ്നിറ്റീവ് പവറും വര്‍ധിപ്പിക്കാന്‍ സഹായിക്കും. മറ്റൊന്ന് അറിയാനുള്ള അതിയായ ആഗ്രഹമാണ്. ഇത് പുതിയ കാര്യങ്ങള്‍ പഠിക്കാനും പുതിയ ചോദ്യങ്ങള്‍ ചോദിക്കാനും ഇതിലൂടെ തലച്ചോറിനെ ഉത്തേജിപ്പിക്കാനും സാധിക്കും. മറ്റൊന്ന് തലച്ചോറിനുള്ള വ്യായാമങ്ങളാണ്. ചെസും പസിലും ചീട്ടുകളിയുമൊക്കെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വര്‍ധിപ്പിക്കുന്നു. 
 
അടുത്തത് ശരിയായ ഉറക്കമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടണമെങ്കില്‍ ശരിയായ വിശ്രമം അതിന് ആവശ്യമായുണ്ട്. ദിവസവും 7മുതല്‍ 9മണിക്കൂര്‍ ഉറക്കം ആവശ്യമുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷകങ്ങള്‍ ഭക്ഷണത്തിലൂടെ ലഭിക്കേണ്ടതും അത്യാവശ്യമാണ്. ഇതിനായി നിറയെ ആന്റിഓക്‌സിഡന്റും ഒമേഗ ത്രി ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍