Vitamin D: വിറ്റാമിന്‍ഡിയുടെ കുറവ് കാന്‍സറിന് കാരണമാകും!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 29 ഏപ്രില്‍ 2024 (09:39 IST)
ശരീരത്തിന് അത്യാവശ്യം വേണ്ട പോഷകമാണ് വിറ്റാമിന്‍ ഡി. 65വയസ് കഴിഞ്ഞവരിലും ഇരുണ്ട ചര്‍മമുള്ളവരിലും ഇതിന്റെ ആഗീരണം കുറവായിരിക്കും. ലോകത്ത് ജനസംഖ്യയുടെ 13 ശതമാനം വിറ്റാമിന്‍ ഡിയുടെ കുറവ് അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഫാറ്റില്‍ ലയിക്കുന്നവിറ്റാമിന്‍ ഡി ശരീരത്തില്‍ കാല്‍സ്യത്തിന്റെ ആഗീരണത്തിന് സഹായിക്കുന്നു. വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ക്ഷീണം, ശരീരവേദന, സന്ധിവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകും. നിരവധി പഠനങ്ങള്‍ പറയുന്നത് വിറ്റാമിന്‍ ഡി കുറയുന്നത് ഓവേറിയന്‍, കോളന്‍, ബ്രെസ്റ്റ് കാന്‍സറുകള്‍ക്ക് കാരണമാകുമെന്നാണ്. 
 
ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ കാന്‍സര്‍ കോശങ്ങളുടെ വിഭജനത്തെ കുറയ്ക്കാന്‍ വിറ്റാമിന്‍ ഡി സഹായിക്കുന്നുവെന്നാണ്. ഇത് കാന്‍സറിന്റെ വ്യാപനത്തെ തടയും. ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ ആവശ്യമായ അളവ് നിലനിര്‍ത്തുന്നത് കാന്‍സര്‍ സാധ്യത കുറയ്ക്കും. ഫാറ്റി മത്സ്യങ്ങളിലും മുട്ടയുടെ മഞ്ഞയിലും വിറ്റാമിന്‍ ഡി ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article