ഏലയ്ക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (14:23 IST)
എലയ്ക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അത് നമ്മുടെ ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുന്നുവെന്ന് പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. എലയ്ക്കക്ക് ആരോഗ്യ-സൗന്ദര്യ ഗുണങ്ങള്‍ നിരവധിയാണ്. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ശ്വസനം സുഗമമാക്കാനും എലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. 
 
അതുപോലെ തന്നെ നെഞ്ചരിച്ചില്‍, ഗ്യാസ്ട്രബിള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഏലയ്ക്കയിട്ട് തിളിപ്പിച്ച വെള്ളം ഉത്തമമാണ്. പലരെയും അലട്ടുന്ന പ്രശ്‌നമാണ് വായ്‌നാറ്റം. ഇത് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുന്നത് വായ്‌നാറ്റം ഒരു പരിധി വരെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍