മുഖം കണ്ടാലറിയാം ചീത്ത കൊളസ്‌ട്രോള്‍ ശരീരത്തില്‍ കൂടുതലാണെന്ന്!

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 19 ഫെബ്രുവരി 2024 (14:55 IST)
ഉയര്‍ന്ന കൊളസട്രോള്‍ ഹൃദ്രോഗത്തിനും സ്‌ട്രോക്കിനും കാരണമാകും. കൊളസ്‌ട്രോള്‍ ശരീരത്തിന് വളരെ അത്യാവശ്യ ഘടകമാണ്. ശരീരത്തില്‍ പുതിയ കോശങ്ങള്‍ ഉണ്ടാകാനും ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കാനും കൊളസ്‌ട്രോള്‍ വേണം. രണ്ടുതരം കൊഴുപ്പുകളാണ് ഉള്ളത്. നല്ലതും ചീത്തയും. ചീത്തകൊളസ്‌ട്രോള്‍ കൂടുമ്പോള്‍ ശരീരം ചില ലക്ഷണങ്ങള്‍ കാട്ടും പ്രത്യേകിച്ച് ചര്‍മത്തില്‍. അതിലൊന്നാണ് കണ്ണുകളില്‍ മഞ്ഞക്കൂട്ടങ്ങള്‍ കാണപ്പെടുന്നത്. ഇത് ചീത്തകൊളസ്‌ട്രോളിന്റെ സാനിധ്യത്തെ കാണിക്കുന്നു.
 
കൂടാതെ കണ്ണിലെ കോര്‍ണിയയ്ക്ക് ചുറ്റും ചാരനിറത്തിലുള്ള വളയങ്ങള്‍ കാണുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. സ്‌കിന്‍ ടാഗുകള്‍ നിരുപദ്രവകരമായി തോന്നുമെങ്കിലും ഇത് ഉയര്‍ന്ന കൊളസ്‌ട്രോളിനെ കാണിക്കുന്നു. മുഖംപതിവായി വീര്‍ത്തോ നീരുവന്നതുപോലെയോ കാണപ്പെടുന്നതും ഉയര്‍ന്ന കൊളസ്‌ട്രോള്‍ ലക്ഷണമാണ്. ചര്‍മം മരുഭൂമിപോലെ വരണ്ടിരിക്കുന്നതും മറ്റൊരുലക്ഷണമാണ്. കൂടാതെ ഇത് ചൊറിച്ചിലും ഉണ്ടാക്കും, പ്രത്യേകിച്ച് മുഖത്ത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍