Vitamin D Rich Foods For High Cholesterol: ഉയര്‍ന്ന കൊളസ്‌ട്രോളോ, വിറ്റാമിന്‍ ഡി കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 22 മാര്‍ച്ച് 2024 (15:31 IST)
ഉയര്‍ന്ന കൊളസ്‌ട്രോളിനെ തടയാന്‍ വിറ്റാമിന്‍ ഡി കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി. വിറ്റാമിന്‍ ഡി ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്ലിനെ കുറയ്ക്കും. കൊളസ്‌ട്രോളിനെ മാത്രമല്ല വിറ്റാമിന്‍ ഡി കുറയ്ക്കുന്നത്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. തണുത്തവെള്ളത്തില്‍ വളരുന്ന മീന്‍വര്‍ഗങ്ങളായ സാല്‍മണ്‍, ചാള തുടങ്ങിയവയില്‍ ധാരാളം വിറ്റാമിന്‍ ഡിയും ഒമേഗ ത്രി ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് അണുബാധ ഉണ്ടാകുന്നതും കൊളസ്‌ട്രോള്‍ ഉണ്ടാകുന്നതും തടയുന്നു.
 
മറ്റൊന്ന് മുട്ടയുടെ മഞ്ഞയാണ്. ഇതില്‍ ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ദിവസവും കൊളസ്‌ട്രോള്‍ കൂടാതിരിക്കാനും വിറ്റാമിന്‍ ഡി ആവശ്യത്തിന് ലഭിക്കാനും മൂന്ന് മുട്ടവരെ മുഴുവനായി കഴിക്കാം. കൂടാതെ ചീസിലും ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നു. കൂടാതെ പാല്‍, ഓറഞ്ച് ജ്യൂസ്, ധാന്യങ്ങള്‍ എന്നിവയിലും വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍