കുളിക്കാന്‍ സോപ്പ് ഉപയോഗിക്കണോ?

രേണുക വേണു
ശനി, 3 ഫെബ്രുവരി 2024 (17:46 IST)
ദിവസവും രണ്ട് നേരം കുളിക്കുന്ന ശീലം നമുക്കിടയില്‍ പലര്‍ക്കും ഉണ്ട്. മാത്രമല്ല കുളിക്കുമ്പോഴെല്ലാം ചര്‍മ്മം ശുദ്ധിയാക്കാന്‍ സോപ്പ് ഉപയോഗിക്കുകയും ചെയ്യും. എന്നാല്‍ അമിതമായ സോപ്പ് ഉപയോഗം നിങ്ങളുടെ ചര്‍മ്മത്തിനു ദോഷം ചെയ്യും. ശരീരത്തില്‍ നന്നായി അഴുക്കും വിയര്‍പ്പും ഉണ്ടെങ്കില്‍ മാത്രമേ സോപ്പ് ഉപയോഗിക്കാവൂ. 
 
സോപ്പില്‍ അടങ്ങിയിരിക്കുന്ന കൃത്രിമ ഘടകങ്ങള്‍ ചര്‍മ്മത്തിലെ പ്രകൃതിദത്ത എണ്ണമയം ഇല്ലാതാക്കുന്നു. അമിതമായി സോപ്പ് ഉപയോഗിക്കുമ്പോള്‍ ചര്‍മ്മം അതിവേഗം നിര്‍ജലീകരിക്കപ്പെടുന്നു. ശരീരത്തില്‍ സോപ്പ് പതപ്പിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. അമിതമായ സോപ്പ് ഉപയോഗം ചര്‍മ്മത്തിന്റെ പ്രായമാകല്‍ പ്രക്രിയ ത്വരിതപ്പെടുത്തുന്നു. കക്ഷം, ശരീരത്തിലെ സ്വകാര്യ ഭാഗങ്ങള്‍, മടക്കുകള്‍ എന്നിവിടങ്ങളില്‍ ആണ് സോപ്പ് ആവശ്യം. സോപ്പിനേക്കാള്‍ ബോഡി വാഷാണ് ശരീരം വൃത്തിയാക്കാന്‍ നല്ലത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article