സോപ്പ് ഉപയോഗ ശേഷം നന്നായി കഴുകി വെള്ളം പൂര്‍ണമായി പോകുന്ന രീതിയില്‍ വയ്ക്കുക. വെള്ളത്തിന്റെ അംശം മണിക്കൂറുകളോളം നിന്നാല്‍ അവയില്‍ ബാക്ടീരിയ വളരാന്‍ സാധ്യത കൂടുതലാണ്. കുളിക്ക് ശേഷം സോപ്പ് ബാത്ത്‌റൂമില്‍ തന്നെ സൂക്ഷിക്കുന്നതിനു പകരം വായു സഞ്ചാരമുള്ള സ്ഥലത്ത് തുറന്നുവയ്ക്കുന്നത് നല്ലതാണ്. രോഗമുള്ള ഒരാളുമായി ഒരു കാരണവശാലും സോപ്പ് പങ്കിടരുത്. മാത്രമല്ല സോപ്പ് നേരിട്ടു ശരീരത്തില്‍ ഉരയ്ക്കുന്നത് ഒഴിവാക്കുക. കൈകളില്‍ പതപ്പിച്ച ശേഷം ദേഹത്ത് ഉരയ്ക്കുകയാണ് നല്ലത്. സോപ്പിനേക്കാള്‍ ബോഡി വാഷാണ് ശരീരം വൃത്തിയാക്കാന്‍ നല്ലത്.