ലൈംഗികത നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നുണ്ടോ, സന്തോഷവാര്‍ത്ത!

സിആര്‍ രവിചന്ദ്രന്‍
ശനി, 3 ഫെബ്രുവരി 2024 (16:44 IST)
ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന ആളാണോ നിങ്ങളെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെയും സൂചിപ്പിക്കുന്നത്. മനസ് സന്തോഷത്തോടെ ഇരിക്കുമ്പോള്‍ മാത്രമേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കു. അതുപോലെ ലൈംഗിക ബന്ധത്തിലൂടെ മനസ് ശാന്തമാകുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 
 
സുഖകരമായ ലൈംഗികത നല്ല ഉറക്കത്തിന് സഹായിക്കുന്നു. കൂടാതെ ഉന്‍മേഷത്തോടെ ജോലികള്‍ ചെയ്യാനും ഇത് സഹായകമാണ്‍. അതുപോലെ സുഖകരമായ ലൈംഗികത പുരുഷന്‍മാരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നുയെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. കലോറി കുറയ്ക്കുന്ന കാര്യത്തിലും സെക്സിന് കഴിയും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും സെക്സ് സഹായകമാണ്. ഇമ്മ്യൂണോഗ്ലോബിന്‍ എ എന്ന ആന്റിബോഡിയാണ് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത്.
 
ലൈംഗിക സമയത്തുണ്ടാകുന്ന ഓക്സിടോസിന്‍ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിക്കുന്നു. ഇത് ഇവര്‍ക്കിടയിലെ പരസ്പരമുള്ള പ്രണയത്തെ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഓക്സിടോസിന്‍ ശരീരത്തിലെ എന്‍ഡോര്‍ഫിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് വേദനസംഹാരിയുടെ ഗുണമാണ് നല്‍കുന്നത്. നമ്മുടെ പേശികള്‍ക്ക് ബലം നല്‍കുന്നതിനും സെക്സ് സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സെക്സിനു കഴിയും. ഹൃദയത്തിനും രക്തധമനികള്‍ക്കും ആരോഗ്യകരമായ ഒന്നാണ് ലൈംഗികത.

അനുബന്ധ വാര്‍ത്തകള്‍

Next Article