കഴിഞ്ഞദിവസം മയക്കുവെടിവച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു

സിആര്‍ രവിചന്ദ്രന്‍

ശനി, 3 ഫെബ്രുവരി 2024 (14:30 IST)
കഴിഞ്ഞദിവസം മാനന്തവാടിയില്‍ മയക്കുവെടിവച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെയോടെയാണ് ആന ചരിഞ്ഞത്. വെള്ളിയാഴ്ച പകല്‍ മുഴുവന്‍ മാനന്തവാടിയെ പരിഭ്രാന്തിയിലാഴ്ത്തിയ തണ്ണീര്‍ക്കൊമ്പനെ ഇന്നലെ വൈകുന്നേരത്തോടെയാണ് മയക്കുവെടി വച്ചത്. പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് ആനയെ പിടികൂടിയത്. കര്‍ണാടക വനം വകുപ്പിന് കൈമാറിയ ശേഷമായിരുന്നു സംഭവം.
 
അതേസമയം ആന ചരിയാനുണ്ടായ സാഹചര്യം സംബന്ധിച്ച് വ്യക്തതയില്ല. എലിഫന്റ് ആംബുലന്‍സില്‍ രാമപുരയിലെത്തിച്ച ശേഷം ആനയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആരോഗ്യനില പരിശോധിച്ചതിന് ശേഷം ആനയെ ബന്ദിപ്പൂര്‍ വനത്തിലേക്ക് തുറന്ന് വിടാനായിരുന്നു തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍