Lok Sabha Election 2024: മൂന്ന് ലോക്‌സഭാ സീറ്റുകള്‍ക്ക് തങ്ങള്‍ അര്‍ഹരാണെന്ന് വാദിച്ച് മുസ്ലിം ലീഗ്. മലപ്പുറം, പൊന്നാനി എന്നിവയ്ക്കു പുറമേ ഒരു സീറ്റ് കൂടി വേണമെന്നാണ് ലീഗിന്റെ ആവശ്യം. വയനാട് സീറ്റാണ് ലീഗ് ആദ്യം ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുമെന്ന് ഉറപ്പായതോടെ കണ്ണൂര്‍, കാസര്‍ഗോഡ്, വടകര എന്നിവയില്‍ ഏതെങ്കിലും ഒരു സീറ്റ് കിട്ടിയാല്‍ മതിയെന്നായി ലീഗിന്റെ നിലപാട്.
മൂന്നാം സീറ്റ് ആവശ്യം കടുപ്പിച്ചിരിക്കുകയാണ് പി.കെ.കുഞ്ഞാലിക്കുട്ടി. പതിവായി പറയും പോലെയല്ല, മൂന്ന് സീറ്റ് ഇത്തവണ നിര്‍ബന്ധമാണെന്ന് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. മൂന്ന് സീറ്റുകള്‍ക്ക് ലീഗിനു യോഗ്യതയുണ്ടെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി ഈ ആവശ്യം യുഡിഎഫില്‍ ഉന്നയിക്കുമെന്നുമാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്.
എന്നാല്‍ ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളി. സിറ്റിങ് സീറ്റുകള്‍ വിട്ടുതരില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. 16 സീറ്റില്‍ കോണ്‍ഗ്രസ് ഭരിക്കും. രണ്ട് സീറ്റ് മുസ്ലിം ലീഗിന്. കൊല്ലത്ത് ആര്‍.എസ്.പിയും കോട്ടയത്ത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മത്സരിക്കും. ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.