കൂർക്കംവലി സ്‌ത്രീകളിൽ വില്ലനെന്ന് പഠനം. സ്‌ത്രീകളിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമായേക്കാവുന്നതാണ് കൂർക്കംവലിയെന്ന് പഠനം വ്യക്തമാക്കുന്നു. ഒപ്സ്ട്രേറ്റീവ് സ്ലീപ് അപ്നിയ(OSA) എന്ന അവസ്ഥ ഇന്ന് മിക്ക സ്ത്രീകളിലും കണ്ട് വരുന്നതായി പഠനത്തിൽ പറയുന്നു.
സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി ബാധിച്ചിട്ടുള്ളതെന്ന് പഠനം പറയുന്നു. ഒപ്സ്ട്രേറ്റീവ് സ്ലീപ് അപ്നിയയ്ക്ക് മുമ്പുള്ള ഒരു ലക്ഷണമാണ് കൂർക്കംവലി.
ഇതിന്റെ പ്രധാനലക്ഷണം, ശ്വാസം അകത്തേക്ക് എടുക്കുന്നതിലും പുറത്തേക്ക് വിടുന്നതിലും തടസമുണ്ടാകുന്നതാണ്. തലവേദന ഉണ്ടാവുക, ക്ഷീണം, ഒച്ചത്തിൽ കൂർക്കംവലിക്കുക എന്നിവയും ഒപ്സ്ട്രേറ്റീവ് സ്ലീപ് അപ്നിയയുടെ മറ്റ് ലക്ഷണങ്ങളാണ്.
ഒപ്സ്ട്രേറ്റീവ് സ്ലീപ് അപ്നിയ എന്ന അവസ്ഥ പിടിപ്പെട്ടവർക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു.