പുകവലി പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വഴിതെളിക്കുമെന്ന് എല്ലാവർക്കും അറിയാം. കൂടുതലായും ഹൃദയ സംബന്ധമായ പല പ്രശ്‌നങ്ങളും ഉണ്ടാകാനാണ് പുകവലി കാരണമാകുന്നത്. എന്നാൽ പുകവലിക്കുന്നവർക്ക് മാത്രമല്ല ആ പുക ശ്വസിക്കുന്നവർക്കും പ്രശ്‌നമുണ്ട്, ഹൃദയത്തിന് മാത്രമല്ല കണ്ണിനും.
പുകവലിക്കുന്നവരുടെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കലർന്നിരിക്കുന്ന കാഡ്മിയമാണ് കാഴ്ചയ്ക്ക് പ്രശ്‌നമാകുന്നത്. കാഡ്മിയവും ലെഡും ക്രമേണ റെറ്റിനയില്‍ അടിഞ്ഞുകൂടുന്നതോടെയാണ് കാഴ്ചയ്ക്ക് തടസ്സമുണ്ടാകുന്നതെന്ന് പഠനം പറയുന്നു. വെളിച്ചത്തെ തിരിച്ചറിയാനും അത് സന്ദേശമായി തലച്ചോറിലേക്കയക്കാനുമെല്ലാം സഹായിക്കുന്നത് റെറ്റിനയാണ്.