പപ്പായ എന്ന പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പറഞ്ഞാൽ തീരില്ല അത്രത്തോളമുണ്ടാകും പറയാൻ. അമേരിക്കയിലാണ് ഈ പഴത്തിന്റെ ഉത്ഭവം. പപ്പായ ഏറ്റവുംകൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം പക്ഷേ അമേരിക്കയല്ല. അത് നമ്മുടെ രാജ്യമാണ്.
പലയിടങ്ങളിലും പപ്പായയോടൊപ്പം അതിന്റെ ഇലയും കുരുവും ഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. ഇവയിലും പല ജീവകങ്ങളും അടങ്ങിയിരിക്കുനു. നിരവധി ഫൈറ്റോ ന്യൂട്രിയന്റുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്ന പപ്പായ ദിവസവും കഴിക്കുന്നത് രോഗ പ്രധിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. മാത്രമല്ലാ അണുബധകളിൽ നിന്നും സംരക്ഷണം നൽകാനും ഈ ഫലത്തിന് പ്രത്യേക കഴിവുണ്ട്.
ചർമ്മ സൗന്ദര്യം മെച്ചപ്പെടുത്താനും പപ്പായ ഉത്തമമാണ്. പപ്പായയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളുടെ സാന്നിധ്യമാണ് ഇത് സാധ്യമാക്കുന്നത്. കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ പപ്പായയിൽ അടങ്ങിയിരിക്കുന്ന ജീവകം എ സഹായകരമാണ്.
ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ് പപ്പായ. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം സ്ട്രോക്കിനെ തടയും. നിരവധി ജീവിതശൈലി രോഗങ്ങളെ നിയന്ത്രിച്ചു നിർത്താനും ഈ പഴം ദിവസേന കഴിക്കുന്നത് സഹായിക്കും.