ജ്യൂസ് പ്രേമികളുടെ ഒരു ഇഷ്ട വിഭവമാണ് കൈതച്ചക്ക എന്ന പൈനാപ്പിൾ. നിരവധി അരോഗ്യ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന ഈ പഴവര്‍ഗം ശീലമാക്കുന്നത് ആരോഗ്യം പകരുന്നതിനും രോഗങ്ങള്‍ അകറ്റുന്നതിനും ഉത്തമമാണ്.
പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന മധുരം ശരീരത്തിലെ കോഴുപ്പ് ഇല്ലാതാക്കും. അതിനൊപ്പം ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും ഇത് സഹായിക്കും.
വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, ധാതുക്കളായ പൊട്ടാസ്യം, കാൽസ്യം, കരോട്ടൻ എന്നിവയും ധാരാളം ആന്റി ഓക്സിഡന്റും പൈനാപ്പിളിലുണ്ട്.
ഫോളിക്ക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്ന പൈനാപ്പിള്‍ വന്ധ്യതാ പ്രശ്നമുള്ള സ്ത്രീകൾക്ക് ഉത്തമമാണ്. കൂടാതെ ഹൃദ്രോഗം, സന്ധിവാതം, കാൻസർ എന്നിവ തടയാനും ഈ പഴത്തിന് കഴിയും.
രക്തസമ്മർദ്ദവും ഹൈപ്പർ ടെൻഷനും നിയന്ത്രിക്കാനും സഹായകമാണ് പൈനാപ്പിള്‍. രക്തസമ്മർദ്ദം കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും സഹായിക്കുന്ന കുറഞ്ഞ അളവിലുള്ള സോഡിയവും കൂടിയ അളവിലുള്ള പൊട്ടാസ്യവും കൈതച്ചക്കയില്‍ അടങ്ങിയിട്ടുണ്ട്.