അഴകിനും ആരോഗ്യത്തിനും കറിവേപ്പില!

തിങ്കള്‍, 26 മാര്‍ച്ച് 2018 (11:36 IST)
ഭക്ഷണത്തിന് മണവും രുചിയും നൽകാൻ ഉപയോഗിക്കുന്ന കറിവേപ്പില ആരും തന്നെ കഴിക്കാറില്ല. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്നത് പോലെയാണ് കറിവേപ്പിലയുടെ കാര്യവും. കറിവേപ്പിലയുടെ ഗുണങ്ങൾ പലർക്കും അറിയത്തില്ല. ഇന്ത്യയിലും ചില അയല്‍രാജ്യങ്ങളിലും ആഹാരങ്ങളില്‍ ധാരാളമായി ഉപയോഗിക്കാറുള്ളതാണ് കറിവേപ്പില.
 
വളരെയധികം ഗുണമേന്‍മയേറിയ ഒറ്റ മൂലിയാണ് കറിവേപ്പില. കറിവേപ്പില അഴകിനും ആരോഗ്യത്തിനും നല്ലതാണ്. കിഡ്നി പ്രശ്നങ്ങള്‍ ,കണ്ണു രോഗങ്ങള്‍ അകാല നര ,ദഹന സംബന്ധമായ അസുഖങ്ങള്‍ ,മുടികൊഴിച്ചില്‍ .ബ്ലഡ് പ്രഷര്‍, അസിഡിറ്റി, തുടങ്ങി എല്ലാ രോഗങ്ങള്‍ക്കും പ്രതിവിധിയാണ് കറിവേപ്പില.  പച്ചയ്ക്ക് ചവച്ചു തിന്നുകയോ അല്ലെങ്കില്‍ മോരില്‍ അരച്ചു കുടിയ്ക്കുകയോ ചെയ്യാം .
 
ജീവകം എ ധാരാളമുള്ള കറിവേപ്പില. ആരോഗ്യ ഗുണങ്ങൾ ഒരുപാട് ഉള്ളതിനാൽ തന്നെ നാട്ടുവൈദ്യങ്ങളിലും ഒറ്റമൂലികളിലും കറിവേപ്പില ഒരു മുഖ്യ സാന്നിധ്യമായിരുന്നു.  നേത്രരോഗങ്ങള്‍, മുടികൊഴിച്ചില്‍, വയറു സംബന്ധിയായ രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം കറിവേപ്പില ഉത്തമമാണ്. ആഹാരങ്ങളില്‍ നിന്നും പലരും എടുത്തുകളയാറുള്ള ഈ ഔഷധ ഇലയുടെ മൂല്യമെന്തെന്ന് തിരിച്ചറിയേണ്ടതുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍