ചെറുമീനുകള്‍ കൂടുതല്‍ കഴിക്കണമെന്ന് പറയുന്നത് ഇക്കാരണങ്ങളാല്‍

ബുധന്‍, 28 മാര്‍ച്ച് 2018 (14:05 IST)
ആരോഗ്യം സംരക്ഷിക്കാന്‍ ചെറുമീനുകള്‍ ധാരാളം കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. എന്നാല്‍, മനുഷ്യ ശരീരത്തിന് പ്രോട്ടീ​ൻ സ​മൃ​ദ്ധ​മാ​യി ചെറുമീനുകള്‍ പ്രദാനം ചെയ്യുന്ന ഗുണങ്ങള്‍ എന്തെല്ലാം ആണെന്ന് ഭൂരിഭാഗം പേര്‍ക്കുമറിയില്ല.

ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഫ​ല​പ്ര​ദ​മാ​യ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​കളും വി​റ്റാ​മി​നു​കളും ധാരാളം അടങ്ങിയിട്ടുണ്ട് ചെറുമീനുകളില്‍. അതിനാല്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഗു​ണ​പ്ര​ദ​മാ​യ വി​ഭ​വമാണിത്.

മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് കു​ട​ൽ, സ്ത​നം, പ്രോ​സ്റ്റേ​റ്റ് എ​ന്നി​വ​യി​ലെ കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​മെ​ന്നു ഗ​വേ​ഷ​ക​ർ വ്യക്തമാക്കുന്നുണ്ട്. ന​ല്ല കൊ​ള​സ്ട്രോ​ളാ​യ എ​ച്ച്ഡി​എലിന്‍റെ അ​ള​വു കൂട്ടുന്നതിനും ചെറുമീനുകള്‍ സഹായിക്കുന്നു.

കുട്ടികളി കാണപ്പെടുന്ന ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും ചെറുമീനുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍