ശരീരത്തിനെന്നപോലെ മനസ്സിനും പദഹസ്താസനം ഉത്തമം

Webdunia
ചൊവ്വ, 21 ജൂണ്‍ 2016 (15:00 IST)
ഈ ആസനസ്ഥിതിയില്‍ നാം കണങ്കാലിലും കാല്‍ വിരലുകളിലും കൈകള്‍ കൊണ്ട് സ്പര്‍ശിക്കുന്നു. കൈകള്‍ പാദത്തെ സ്പര്‍ശിക്കുന്ന സ്ഥിതിയായതിനാല്‍ ഇതിനെ പദഹസ്താസനം എന്നാണ് അറിയപ്പെടുന്നത്.
 
ചെയ്യേണ്ട രീതി:
 
കാലുകള്‍ അടുപ്പിച്ച് വച്ച് നില്‍ക്കുക. ശ്വാസം ഉള്ളിലേക്ക് എടുത്ത് കൈകള്‍ മുകളിലേക്ക് കൊണ്ടുവരിക. കൈകള്‍ ചെവിയെ ഉരുമ്മി നില്‍ക്കട്ടെ.
 
ഇനി ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് കടി ഭാഗംകൊണ്ട് മുന്നിലേക്ക് കുനിയണം. പുറം നേരെയായിരിക്കണം. കൈകള്‍ കൊണ്ട് കാലിനെ തൊടുക. കാലുകള്‍ മടങ്ങരുത്. ശിരസ്സ് കാല്‍ മുട്ടിനോട് ആകാവുന്നിടത്തോളം അടുപ്പിക്കണം. ഈ അവസ്ഥയില്‍ 30-40 സെക്കന്‍ഡ് തുടരണം. ഈ അവസ്ഥ സൂര്യ നമസ്കാരത്തിന്‍റെ നാലാം ഘട്ടത്തിനു സമാനമാണ്.
 
പൂര്‍വാവസ്ഥയിലെത്താന്‍, ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് ആദ്യം കൈകള്‍ സ്വതന്ത്രമാക്കുക. ശരീരം പതുക്കെ നേരെയാക്കുക. ശിരസ്സായിരിക്കണം അവസാനം പഴയ അവസ്ഥയിലാവേണ്ടത്.
 
ശ്രദ്ധിക്കുക:
 
നട്ടെല്ലിനോ വയറിനോ അസ്വസ്ഥതകള്‍ ഉള്ളവര്‍ ഈ ആസനം പരീക്ഷിക്കരുത്.
 
പ്രയോജനങ്ങള്‍:
 
* ദഹനക്കേടുപോലെയുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നു.
* നാഡീവ്യൂഹത്തെ ശക്തിപ്പെടുത്തുന്നു
* അടിവയറ്റിലെയും തുടകളിലെയും മസിലുകള്‍ക്ക് ശക്തി പകരുന്നു.
* ദഹനത്തെ സഹായിക്കുന്ന അവയവങ്ങള്‍ക്ക് അനായാസത നല്‍കുന്നു.
* ശരീര വേദനകള്‍ക്ക് പരിഹാരമാവും.
Next Article