ഉപയോഗിക്കുന്ന പാല്‍ പരിശുദ്ധമാണോയെന്ന് എങ്ങനെ മനസിലാക്കാം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 ജനുവരി 2025 (21:04 IST)
ഇന്ന് എന്ത് സാധനം വാങ്ങിയാലും അതിലെല്ലാം മായം കലര്‍ന്നിട്ടുണ്ടാവും. മായമില്ലാത്ത സാധനങ്ങള്‍ കണ്ടുപിടിക്കാന്‍ പ്രയാസമാണ്. എന്നാല്‍ നമുക്ക് വീട്ടില്‍ ചില പൊടിക്കൈകളിലൂടെ ഇത് പരിശോധിക്കാനാവും. ഒരു സൂപ്പര്‍ ഫുഡ് എന്ന പേരില്‍ അറിയപ്പെടുന്നതാണ് പാല്. പാലില്‍ നിന്നും നമുക്ക് ആവശ്യമായ ഒരുപാട് പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ലഭിക്കുന്നു. എന്നാല്‍ നാം കടകളില്‍ നിന്നും വാങ്ങുന്ന പാല്‍ പരിശുദ്ധമാണോ എന്ന് എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം. 
 
ഒട്ടുമിക്ക പാല്‍ വിതരണക്കാരും പാലില്‍ കൊഴുപ്പ്, സിന്തറ്റിക് പാല്‍, വെള്ളം എന്നിവ ചേര്‍ക്കാറുണ്ട്. എന്നാല്‍ ഇത് തിരിച്ചറിയുകയാണ് പ്രയാസം. അതിനായി ഒരു സുതാര്യമായ ഗ്ലാസില്‍ വെള്ളം എടുത്തശേഷം അതിലേക്ക് രണ്ടോ മൂന്നോ തുള്ളി പാലിറ്റിക്കുക ശേഷം ഇത് ഒരു ലൈറ്റിന് അഭിമുഖമായി കാണിക്കുക. പാല്‍ തുള്ളികള്‍ സുതാര്യമായി കാണപ്പെടുകയാണെങ്കില്‍അതില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടെന്നാണ് അര്‍ത്ഥം. അടുത്തതായി കുറച്ച് പാല്‍ ഒരു പാത്രത്തില്‍ തിളപ്പിച്ച് നോക്കുക. 
 
തിളപ്പിക്കുന്ന സമയത്ത് നല്ല കട്ടിയില്‍ പത വരികയാണെങ്കില്‍ അത് മായം ഒന്നും ചേര്‍ക്കാത്ത പാലാണ്. പത വരുന്നില്ല എങ്കില്‍ അതില്‍ മായം ചേര്‍ത്തിട്ടുണ്ടെന്നാണ്. ഒരു പാത്രത്തില്‍ കുറച്ച് പാലും വെള്ളവും ചേര്‍ത്ത് അതില്‍ കുറച്ച് സോപ്പ് പൊടി ഇട്ടു നോക്കുക. പാല്‍ നന്നായി പതയുകയാണെങ്കില്‍ അതില്‍ മായം ചേര്‍ത്തിട്ടുണ്ടെന്നാണ് അര്‍ത്ഥം. ഇവയൊന്നും കൂടാതെ ലാബുകളില്‍ കൊടുത്തും നമുക്ക് പാലിന്റെ പരിശുദ്ധി ടെസ്റ്റ് ചെയ്യാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article