സാരി ഉടുത്താൽ കാൻസർ വരുമോ?

നിഹാരിക കെ എസ്
വ്യാഴം, 7 നവം‌ബര്‍ 2024 (16:11 IST)
സാരി കാൻസർ എന്നത് ഒരു മിഥ്യയല്ല. വളരെ റെയർ ആയിട്ടുള്ള ഒരു കേസാണിത്. ഇറുകിയ പെറ്റിക്കോട്ട് സ്കിൻ ക്യാൻസറിന് കാരണമാകുമെന്ന് മുൻപ് പല പഠനങ്ങളും സാക്ഷ്യപ്പെടുത്തിയിരുന്നു. സാരി കാൻസർ അഥവാ പെറ്റിക്കോട്ട് കാൻസർ എന്നാണ് ഈ അവസ്ഥയ്ക്കുള്ള പേര്. സാരിയുടെയോ അടിവസ്ത്രങ്ങളുടെയോ നൂൽ അരയിൽ വളരെ മുറുക്കി ധരിക്കുന്നവരിലാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. ​ സാരിയല്ല വാസ്തവത്തില്‍ ഇതിന് കാരണമാകുന്നത്. സാരിയുടുക്കാന്‍ ഉപയോഗിയ്ക്കുന്ന പാവാടയാണ്. ഇത് അടുപ്പിച്ച് മുറുക്കിയുടുക്കുമ്പോള്‍ വരുന്ന പ്രശ്‌നമാണ്.
 
1045ല്‍ ധോത്തി ക്യാന്‍സര്‍ എന്ന പേരില്‍ കേട്ടുവന്ന ഇത് പിന്നീട് സാരി ക്യാന്‍സര്‍ എന്ന പേരില്‍ അറിയപ്പെടുകയായിരുന്നു. സാരിയുടുക്കുന്നവര്‍ക്ക് മാത്രമല്ല, ഈ ഭാഗത്ത് ഏത് വസ്ത്രവും അടുപ്പിച്ച് വല്ലാതെ മുറുക്കി ധരിച്ചാല്‍ വരാന്‍ സാധ്യതയുള്ള ഒരു സ്‌കിന്‍ ക്യാന്‍സറാണ് ഇത്. സ്‌ക്വാമസ് സെല്‍ കാര്‍സനോമ എന്ന ഇത് പൊതുവായി കണ്ടുവരുന്ന സ്‌കിന്‍ ക്യാന്‍സറുകളില്‍ രണ്ടാമത്തേതായി വരുന്ന ഒന്നാണ്. സാരി കൂടാതെ, ചുരിദാറിന്റെ പാന്റ് ധരിക്കുന്നവരിലും ഈ പ്രശ്നങ്ങൾ ഉണ്ടാകും. 
 
ഇതൊരു അപൂർവ അവസ്ഥയാണെങ്കിലും, ബോധവൽക്കരണത്തിൻ്റെയും പ്രതിരോധ പരിചരണത്തിൻ്റെയും ഭാഗമായി ഇത് ഒഴിവാക്കാൻ കഴിയും. ഏത് ക്യാന്‍സറുകളേയും പോലെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായും പരിഹരിയ്ക്കാവുന്ന, കണ്ടെത്താന്‍ വൈകിയാല്‍ ജീവന്‍ തന്നെ കവര്‍ന്നെടുക്കാവുന്ന ഒരു ക്യാന്‍സര്‍ തന്നെയാണ് ഇത്. നാം മറ്റു പല പ്രശ്‌നങ്ങളെന്നും കരുതാവുന്ന ലക്ഷണങ്ങളാണ് പല ക്യാന്‍സറുകളുടേയും തുടക്ക ലക്ഷണം. 

അനുബന്ധ വാര്‍ത്തകള്‍

Next Article