മെന്റലി സ്‌ട്രോങ്ങ് ആയ വ്യക്തികള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായിരിക്കും. ഓരോ സാഹചര്യങ്ങളെയും അവര്‍ നേരിടുന്നതും വ്യത്യസ്തമായ രീതിയില്‍ ആയിരിക്കും. ഇന്നത്തെ സമൂഹത്തില്‍ മെന്റലി സ്‌ട്രോങ്ങ് ആയിരിക്കുക എന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. മെന്റലി സ്‌ട്രോങ്ങ് ആയ വ്യക്തികള്‍ ഒരിക്കലും കഴിഞ്ഞു പോയ കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് സമയം കളയാറില്ല. അവര്‍ പുതിയ കാര്യങ്ങളിലേക്ക് പോവുകയാണ് ചെയ്യുന്നത്. ഏതുതരം വെല്ലുവിളികളെയും നേരിടാന്‍ തയ്യാറായിട്ടുള്ളവരായിരിക്കും ഇത്തരം വ്യക്തികള്‍.
ഇവര്‍ എപ്പോഴും സന്തോഷവാന്മാരായിരിക്കും. അവരെക്കൊണ്ട് നിയന്ത്രിക്കാന്‍ കഴിയാത്ത കാര്യങ്ങളെ കുറിച്ച് ഓര്‍ത്തോ അത് ചെയ്യാന്‍ ശ്രമിച്ചോ അവര്‍ സമയം കളയാറില്ല. ഇത്തരത്തിലുള്ള വ്യക്തികള്‍ എപ്പോഴും പ്രഗത്ഭരായ വ്യക്തികളില്‍ നിന്നും അറിവ് സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആയിരിക്കും. അവര്‍ മറ്റുള്ളവരുടെ കാര്യങ്ങളെക്കുറിച്ച് വ്യാകുലപ്പെടുകയോ മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്ന് ഓര്‍ത്ത്‌സമയം കളയുകയോ ചെയ്യാറില്ല. അവര്‍ അവരുടെ കാര്യങ്ങളില്‍ ആയിരിക്കും കൂടുതല്‍ ശ്രദ്ധ ചെലുത്തുക.