ശുഭപ്രതീക്ഷയോടെയാണ് ഓരോ ദിവസം നാം ഉറക്കം എഴുന്നേൽക്കുന്നത്. ദിവസം ആരംഭിക്കുന്നത് തന്നെ വേദനകൾ കൊണ്ടാണെങ്കിലോ? ആ ദിവസം തന്നെ ബുദ്ധിമുട്ടായിരിക്കും. എഴുന്നേൽക്കുമ്പോൾ തന്നെ ചെറിയ ചില വ്യായാമങ്ങള്‍ കൊണ്ടാണെങ്കില്‍ അത് ശരീരത്തിന്റെ സ്റ്റിഫ്‌നസിനെ കുറയ്ക്കുകയും വേദനകള്‍ക്ക് ശമനമുണ്ടാക്കുകയും ചെയ്യും.
മനുഷ്യ ശരീരത്തിലെ മൊബൈല്‍ സന്ധികളായി കണക്കാക്കപ്പെടുന്നവയാണ് തോളുകള്‍. ഈ സന്ധികളില്‍ ചലനത്തിന്റെ അഭാവവും, അമിതമായ ഉപയോഗവും, മോശം പൊസിഷനുകളില്‍ കൂടുതല്‍ സമയം ഇരിക്കുന്നതും കഠിനമായ വേദനയുണ്ടാക്കുന്നു. ചില പ്രഭാത വ്യായാമങ്ങള്‍ ചെയ്യുന്നത് രക്ത ചംക്രമണം മെച്ചപ്പെടുത്തുകയും സ്റ്റിഫ്‌നസ് കുറയ്ക്കുകയും ചെയ്യുന്നു.
കഴുത്തിലെ മുറുക്കം പലപ്പോഴും തോള്‍ വേദയ്ക്ക് കാരണമാകും. എഴുന്നേൽക്കുമ്പോൾ തന്നെ വ്യായാമം ചെയ്യുക.
എങ്ങനെയെങ്കിലും ഒക്കെ കിടക്കാതെ, മലർന്ന് കിടക്കാൻ ശ്രമിക്കുക.
വളരെ കനം കുറഞ്ഞ തലയിണ ഉപയോഗിക്കുക.
ഉറക്കത്തിലുള്ള അപ്രതീക്ഷിതവും പെട്ടന്നുള്ളതുമായ ചലനം കഴുത്തിന് പ്രശ്നമായേക്കാം.