ഇന്ന് ഓട്‌സിന് പ്രിയം കൂടി വരുകയാണ്. നാരിന്റെ ഗുണങ്ങള്‍ ഉളളതിനാല്‍ പ്രമേഹം, മലബന്ധം, ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍, അമിത വണ്ണമുള്ളവര്‍, ഭക്ഷണം നന്നായി ചവച്ചരച്ച് 'കഴിക്കാന്‍ ആകാത്തവര്‍, ട്യൂബ് വഴി ഭക്ഷണം കഴിക്കുന്നവര്‍ എന്നിവര്‍ക്കൊക്കെ ഫലപ്രദമായ ആഹാരമാണ് ഓട്‌സ്.
സംബന്ധമായ അസുഖമുള്ളവര്‍ പലപ്പോഴും ഓട്‌സിനെ ആണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ ഡോക്ടറുടെയും ഡയറ്റീഷ്യന്റെയും നിര്‍ദ്ദേശപ്രകാരം മാത്രമായിരിക്കണം ഇത്തരം ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നത്. എന്തെന്നാല്‍ ഈ സാഹചര്യങ്ങളില്‍ ഓട്‌സിനെ മാത്രം ആശ്രയിക്കുകയാണെങ്കില്‍ അത് മറ്റു പോഷകങ്ങളുടെ അപര്യാപ്തത ഉണ്ടാകുന്നതിന് കാരണമാകും.